CinemaLatest NewsNewsBollywood

ഗർഭാവസ്ഥ ഒരു രോഗമല്ല: കരീന കപൂർ

സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ബോളിവുഡ് നടി കരീന കപൂർ. ഇപ്പോൾ രണ്ടാമത് ​ഗർഭിണിയാണെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ എല്ലാവരും അറിഞ്ഞത്. ​ഗർഭിണിയാണെന്ന് കരുതി എപ്പോഴും വിശ്രമിക്കാൻ തനിക്കാവില്ലെന്നാണ് കരീന വെളിപ്പെടുത്തുന്നത്.

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരീന ഇതേക്കുറിച്ച് പങ്കുവയ്ക്കുന്നത്. ഏപ്രിൽ മാസത്തിൽ ലാൽ സിങ് ഛദ്ദയുടെ ഷൂട്ട് തീരേണ്ടതായിരുന്നു. ​എങ്കിലും തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വിട്ടുനിന്നില്ല. അതൊരു ധീരമായ നീക്കമമാണെന്ന് തോന്നുന്നു- കരീന പറഞ്ഞു.

എല്ലാ സുരക്ഷാമുന്നൊരുക്കങ്ങളും പാലിച്ച് തന്നെ ജോലി ചെയ്യുന്നതിൽ തെറ്റൊന്നും കാണുന്നില്ലെന്ന് താരം പറയുന്നു. ​ഗർഭാവസ്ഥ ഒരു രോഗമല്ലെന്നും ഈ അവസ്ഥയിൽ എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ കഴിയില്ലെന്നും കരീന വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button