KeralaLatest NewsNews

പരാതിക്കാരി ആദ്യം എഴുതിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരില്ല; പി.സി ജോർജ്

പരാതിക്കാരി ആദ്യം എഴുതിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരില്ലായിരുന്നുവെന്ന് ആവർത്തിച്ച് പി.സി ജോർജ് എംഎൽഎ രംഗത്ത് എത്തിയിരിക്കുന്നു. പരാതിക്കാരി ആ കത്തുമായി തന്നെ കാണാൻ വന്നെന്നും അന്ന് ആ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പിന്നീട് എഴുതി ചേർത്തതാണ് അതെന്നും പി.സി ജോർജ് ആവർത്തിച്ച് പറയുകയാണ്. ഗണേഷ് കുമാറിനെതിര വ്യക്തിപരമായ ആരോപണങ്ങളും അദ്ദേഹം നടത്തുകയുണ്ടായി.

സോളര്‍ കേസില്‍ കെ.ബി ഗണേഷ് കുമാറിനും പി.എയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി മുന്‍ വിശ്വസ്തനാണ് രംഗത്ത് വന്നത്. പരാതിക്കാരി നിരന്തരം മൊഴി മാറ്റിയതിനു പിന്നില്‍ ഗണേഷും പി.എ പ്രദീപ് കോട്ടാത്തലയുമാണെന്നാണ് വെളിപ്പെടുത്തല്‍. കേസില്‍ സിപിഎം നേതാവ് സജി ചെറിയാന്‍ ഗുഢാലോചന നടത്തിയെന്നും മനോജ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ എല്ലാം പരാതിക്കാരി നിഷേധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button