ഇറാന്റെ ആണവ പദ്ധതികളുടെ ശിൽപി മുഹ്‍സിൻ ഫക്രിസാദെയുടെ കൊലപ്പെടുത്തിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ പുതിയ സംഘർഷത്തിന് വഴിയൊരുങ്ങുകയാണ്. ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഇറാന്‍റെ ആരോപണം. ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ സൈനിക നേതൃത്വം മുന്നറിയിപ്പ് ഇതിനോടകം നൽകി.
മുഹ്‍സിൻ ഫക്രിസാദെ കൊല്ലപ്പെട്ടത് തെഹ്റാനിലെ ഭരണ, ആത്മീയ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി ആദ്യവാരം ബഗ്ദാദിൽ സൈനിക കമാണ്ടർ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചപ്പോൾ രൂപപ്പെട്ട അതേ പ്രതിഷേധവും സങ്കടവുമാണ് ഇറാനിൽ അലയടിക്കുന്നത്.
Post Your Comments