
വാഷിംഗ്ടണ്‍: അമേരിക്കൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷരഹിതവും പ്രശ്നങ്ങളില്ലാതെ പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും മുന്നോട്ടുപോകുമെന്ന പ്രതീക്ഷ ഷീ ജിന്‍ പിങ്ങ് ഫോണിലുള്ള സംഭാഷണത്തില്‍ വ്യക്തമാക്കിയെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അഭിപ്രായ വ്യത്യാസങ്ങള്‍ നിയന്ത്രിച്ച് മുന്നേറാനും ചൈന-യുഎസ് ബന്ധം ആരോഗ്യകരവും സുസ്ഥിരവുമായ വികസനം, ലോക സമാധാനത്തിന്റെയും വികസനത്തിന്റെയും കാരണമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാൽ നവംബര്‍ എട്ടിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ജോ ബൈഡനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ യുഎസ് ജനറല്‍ സഡവീസസ് അഡ്മിനിസ്ട്രേഷന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് വരെയും ചൈന കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അധികാര കൈമാറ്റ പ്രക്രിയയുമായി സഹകരിക്കാന്‍ ട്രംപ് തന്റെ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read Also: മുംബയ് ഭീകരാക്രമണം: ലഷ്കര്‍-ഇ-ത്വയ്ബ അംഗത്തിനെതിരെ തെളിവ് നല്‍കുന്നവര്‍ക്ക് 5 ദശലക്ഷം ഡോളര്‍
അതേസമയം ചൈനീസ് വൈസ് പ്രസിഡന്റ് വാങ് കിഷാന്‍ കൂടുതല്‍ വിവരങ്ങള്‍ പരാമര്‍ശിക്കാതെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിലെത്തിയതോടെ യുഎസ്- ചൈന ബന്ധം വഷളായിരുന്നു. ഒബാമയുടെ കാലഘട്ടത്തിലുണ്ടായിരുന്ന തലത്തിലേക്ക് ചൈന- യുഎസ് ബന്ധം മടങ്ങിവരാനുള്ള സാധ്യത കുറവാണെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വ്യാപാരം, മാധ്യമപ്രവര്‍ത്തകര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുമുള്ള വിസ, കൊറോണ വൈറസ്, ഷിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഹോങ്കോങ് പ്രശ്നങ്ങള്‍, യുഎസും തായ് വാനും തമ്മിലുള്ള ബന്ധം എന്നീ പ്രശ്നങ്ങളുടെ പേരിലാണ് യുഎസ്- ചൈന ബന്ധം വഷളാവുന്നത്.
Post Your Comments