വാഷിംഗ്ടൺ : ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യാനൊരുങ്ങി അമേരിക്ക. ലോക രാജ്യങ്ങൾ വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനമെത്തുന്നത്.
Read Also : ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
കൊവിഡ് വാക്‌സിൻ പങ്കുവെക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇതിന്റെ ഭാഗമായുള്ള ഉപയോഗിക്കാത്ത വാക്‌സിൻ ഡോസുകളിൽ 75 ശതമാനം വിവിധ രാജ്യങ്ങൾക്ക് നൽകാനാണ് ലക്ഷ്യമിടുന്നത്. 25 മില്യൺ ഡോസ് വാക്‌സിനാണ് ഇത്തരത്തിൽ പങ്കുവെക്കുകയെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം.
ഇന്ത്യ, കാനഡ, മെക്‌സികോ, കൊറിയ, വെസ്റ്റ് ബാങ്ക്, ഗാസ, ജോർദ്ദാൻ, ഇറാഖ്, യെമൻ തുടങ്ങിയ രാഷ്ട്രങ്ങൾക്കാണ് വാക്‌സിൻ നൽകുക. വാക്‌സിന് വേണ്ടി പല രാജ്യങ്ങളുടെയും അഭ്യർത്ഥനയ്ക്കിടയിലാണ് അമേരിക്കയുടെ പ്രഖ്യാപനം. ഏഷ്യക്ക് ഇത്തരത്തിൽ ലഭിക്കുക ഏഴ് മില്യൺ ഡോസ് വാക്‌സിനാണ്.
Post Your Comments