കേരളത്തിലെ പ്രതിപക്ഷ പാർട്ടി എന്ന നിലയിലേക്ക് ബിജെപി ഉയരണം എന്നതാണ് ദേശീയ നേതൃത്വത്തിന്റെ പ്രധാന ആവശ്യം. ഇതിനായി പാർട്ടിയിൽ അടിമുടി മാറ്റം വരുത്താനൊരുങ്ങുകയാണ് അമിത് ഷാ. ബിജെപി ദുർബലമായ പല സംസ്ഥാനങ്ങളിൽ പോലും പാർട്ടിക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തിൽ മാത്രം ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല.
ബിജെപിക്ക് 16 ശതമാനം വോട്ടുള്ള കേരളത്തിലെ ഈ ദയനീയ അവസ്ഥയ്ക്ക് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ദേശീയ നേതൃത്വം. പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസമാണ് എല്ലാത്തിനും കാരണമെന്ന് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിലെ ഗ്രൂപ്പ് കളി മൂലം അവശ്യമായ സമയങ്ങളിൽ സമരങ്ങൾ നടത്താൻ പോലും പാർട്ടിക്ക് കഴിഞ്ഞില്ല എന്ന വിലയിരുത്തലും കേന്ദ്രത്തിനുണ്ട്.
അതിനാൽ കേരളത്തിലെ സംഘടനകാര്യങ്ങൾ അമിത്ഷാ ഇനിമുതൽ നേരിട്ട് നിയന്ത്രിക്കും. കെ സുരെന്ദ്രന്റെ നേതൃത്വത്തോട് ഇപ്പോഴും പാർട്ടിക്കുള്ളിൽ തന്നെ പലർക്കും അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. ഇത്തരം അസ്വാരസ്വങ്ങൾ പാർട്ടിയെ ആണ് ബാധിക്കുക. ഇനിയും ഗ്രൂപ്പ് കളി അനുവദിക്കാൻ കഴിയില്ലെന്ന് നേതാക്കൾക്ക് അമിത് ഷാ തക്കതായ താക്കീതും നൽകി കഴിഞ്ഞു. കേരളത്തിലെ പാർട്ടിക്ക് എളുപ്പം സാധ്യമാക്കാമായിരുന്ന വളർച്ചയ്ക്ക് ഇടംകോൽ ഇടുന്നത് ഗ്രൂപ്പിസം തന്നെ ആണെന്ന് ദേശീയ നേതൃത്വം മനസിലാക്കി കഴിഞ്ഞു. ഇനിയും ഇതൊന്നും വെച്ച് പൊറുപ്പിക്കാനാകില്ലെന്ന തിരിച്ചറിവും പാർട്ടിക്ക് വന്നുകഴിഞ്ഞു.
പൗരത്വ നിയമ പ്രക്ഷോഭം നടന്നപ്പോൾ കേരളത്തിലെ പാർട്ടി നിലപാട് വിശദീകരിക്കാൻ ആർ എസ് എസ് നേതൃത്വം മുൻപോട്ട് വരേണ്ടി വന്നു. വേറെ ഒരു സംസ്ഥാനത്തും ആർ എസ് എസ് ഇങ്ങനെ പരസ്യമായി ഇറങ്ങാറില്ല. ഇതിൽ അമിത് ഷായ്ക്ക് നീരസമുണ്ടായിരുന്നു.
ആർ എസ് എസിൽ നിന്നുള്ള സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിൻന്റെ നിലപാടും സുരേന്ദ്രനു അനുകൂലമായി. ഇനിമുതൽ വിവിധവിഷയങ്ങളിൽ ആർ എസ് എസുമായി ഒത്തുചേർന്ന് പോകാനാണ് പാർട്ടി തീരുമാനം. ഇതുമൂലം തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം നേട്ടം കൊയ്യാനാകുമെന്നാണ് കരുതുന്നത്.
അതേസമയം, കുമ്മനം രാജശേഖരനും പി കെ കൃഷ്ണദാസും ദേശീയ നേതൃത്വത്തിലേക്കെത്തും. പട്ടിക ജാതി വിഭാഗത്തിനു പരിഗണന നൽകും. ശോഭ സുരേന്ദ്രൻ ഇപ്പോൾ തന്നെ ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. അഡ്വ. സുരേഷ് ബാബു, സന്ദീപ് വാര്യർ എന്നിവർ ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് ഉയരും.
Post Your Comments