ആലപ്പുഴ: ഒരു പൊലീസുകാരന്‍ ഷര്‍ട്ടിലെ ബട്ടന്‍സ് പൂര്‍ണമായും ഇടാതെ മാസ്‌കിന് പകരം കര്‍ച്ചീഫ് കൊണ്ട് മുഖം മറച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ കൈയില്‍ നിന്ന് പൊലീസ് മെഡല്‍ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം ആരെയും ഞെട്ടിയ്ക്കും . പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ കുറിച്ച് യുവാവിന്റെ കുറിപ്പ്.
Read Also : വിവാഹാലോചന നടത്തി പെണ്‍കുട്ടികളുടെ സ്വര്‍ണ്ണം തട്ടിയ പ്രതി അറസ്റ്റിൽ
താനും തന്റെ സുഹൃത്തും കൂടി കാറില്‍ യാത്ര ചെയ്യവേ പൊലീസില്‍ നിന്നും നേരിട്ട അപമാനത്തെ കുറിച്ച് നൗജാസ് മുസ്തഫ എന്ന യുവാവാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി തുറന്നു പറയുന്നത്. തടഞ്ഞുനിര്‍ത്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴയടയ്ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ നൗജാസും സുഹൃത്തും അത് ചെയ്യാന്‍ തുനിഞ്ഞു.
ഇതിനിടയിലാണ് ഒരു പൊലീസുകാരന്‍ ഷര്‍ട്ടിലെ ബട്ടന്‍സ് പൂര്‍ണമായും ഇടാതെ മാസ്‌കിന് പകരം കര്‍ച്ചീഫ് കൊണ്ട് മുഖം മറച്ചിരിക്കുന്നത് നൗജാസ് കണ്ടത്. എന്നാല്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ അസഭ്യവും ഭീഷണിയുമായാണ് പൊലീസുകാരനില്‍ നിന്നും ലഭിച്ചത്.
ശേഷം ജീപ്പില്‍ ഇവരെ രണ്ടുപേരെയും പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഒന്നര മണിക്കൂറോളം അപമാനിക്കുകയു ചെയ്തു. ജീപ്പില്‍ വച്ചും അധിക്ഷേപിച്ചതിന് പുറമെയാണിതെന്നും നൗജാസ് ചൂണ്ടിക്കാണിച്ചു. സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് നൗജാസ് പറയുന്നു.
Post Your Comments