മുക്കം: കൊറോണ വൈറസ് രോഗം ബാധിച്ച് വെസ്റ്റ് ചേന്ദമംഗലൂർ താമസിക്കുന്ന പരേതനായ വലിയ കണ്ടത്തിൽ ആലിയുടെ ഭാര്യ ഉമ്മാച്ച (75) മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇവർ. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ കബീർ, മുസ്തഫ, റുഖിയ, സുബൈദ. മരുമക്കൾ: മുഹുയുദ്ദിൻ, സൈദ്, സുബൈദ, ജമീല, ഹാജറ.
ബാലുശ്ശേരി: കറ്റോട് കിഴക്കെയിൽ ഉണ്ണി നായർ (77) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 18നാണ് കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ഉണ്ണി നായരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. മറ്റു രോഗങ്ങളും അലട്ടിയിരുന്നു. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: സത്യ, ഷൈല, സുമ വെള്ളച്ചാലൻകണ്ടി (പഞ്ചായത്ത് മെംബർ, ബാലുശ്ശേരി). മരുമക്കൾ: മധു, ബാലകൃഷ്ണൻ, പ്രകാശൻ. സഹോദരങ്ങൾ: സരോജിനി അമ്മ, ഭാസ്കരൻ നായർ, പരേതയായ ജാനകി അമ്മ.
Post Your Comments