KeralaLatest NewsNews

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം വഴിമുട്ടുന്നു; കസ്റ്റംസ് മൊഴി എടുക്കാൻ അനുവദിക്കുന്നില്ല

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍.

കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സ്വപ്നയുടെ ശബ്ദരേഖ പ്രചരിച്ചതില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറിന്‍റെ പരാതിയില്‍ നടക്കുന്ന അന്വേഷണമാണ് അനിശ്ചിതത്വത്തിലായത്. ശബ്ദരേഖയുടെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കുന്നതിനൊപ്പം സ്വപ്നയുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button