രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്സുകളിലേക്ക് സർവീസിലുളള ഡോക്‌ടർമാർക്ക് ഈ വർഷം സംവരണം ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. 2020 -21 അദ്ധ്യായന വർഷത്തിൽ സർവീസിൽ ഉളളവർക്കുളള സംവരണം ഇല്ലാതെ പ്രവേശനം നടത്താൻ ജസ്റ്റിസ് എൽ നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് നിർദേശിച്ചിരിക്കുന്നത്.
അതേസമയം, സർവീസിലുളളവർക്കുളള സംവരണം ചോദ്യം ചെയ്‌തുളള ഹർജികളിൽ അന്തിമ വാദം ഫെബ്രുവരിയിൽ കേൾക്കാൻ കോടതി തീരുമാനിച്ചു.
Post Your Comments