തിരുവനന്തപുരം : നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനെയും മകളെയും പൊലിസുകാരൻ അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. പരാതി പരിഗണിക്കാൻ സൗകര്യമില്ലന്നും പൊലീസിനെ പെരുമാറ്റം പഠിപ്പിക്കേണ്ടന്നുമാണ് എഎസ്ഐ ആക്രോശിക്കുന്നത്. എന്നാൽ പരാതിക്കാരൻ തുടർച്ചയായി മോശമായി പെരുമാറിയപ്പോളാണ് പ്രതികരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. വിഡീയോ വൈറൽ ആയതിനെത്തുടർന്ന് എ എസ്. ഐ ഗോപനെ സ്ഥലം മാറ്റി.
ജനമൈത്രി എന്ന് വീമ്പിളക്കുന്ന കേരള പൊലീസിലെ ഒരു എ എസ്.ഐയുടെ ഭാഷയാണ് വിഡിയോയിൽ കാണുന്നത് . ഭീഷണിപ്പെടുത്താനും ചീത്ത വിളിക്കാനും സ്റ്റേഷനിൽ നിന്ന് പരാതിക്കാരനെ ആട്ടിയോടിക്കാനുമെല്ലാമുള്ള അധികാരം പതിച്ച് കിട്ടിയ രീതി.
വിഡിയോ കാണാം :
Post Your Comments