റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 407 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായിരിക്കുന്നു. 17 കോവിഡ് രോഗികള്‍ മരണപ്പെടുകയും 302 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 5,212 രോഗികളാണ് രാജ്യത്ത് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. ഇവരില്‍ 698 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇതോടെ രാജ്യത്തെ രോഗ മുക്തരുടെ എണ്ണം 96.89 ശതമാനമായി ഉയര്‍ന്നു.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,857 ആയും വൈറസ് ബാധിതര്‍ 356,691 ആയിരിക്കുന്നു. ഇന്ന് 407 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 345,622 ആയി ഉയർന്നു.
Post Your Comments