
പുനെ: മഹാരാഷ്ട്രയില്‍ മദ്യം വാങ്ങാന്‍ പണം നല്കാതിരുന്നതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. പണം നല്‍കാനുള്ള ആവശ്യം ഭാര്യ നിരസിക്കുകയുണ്ടായി ഇത് വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് കുപിതനായ ഭര്‍ത്താവ് ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പുനെയിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നത്. തുടര്‍ച്ചയായി മദ്യം വാങ്ങാന്‍ യുവാവ് പണം ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച ഈ ആവശ്യം ഭാര്യ നിരസിക്കുകയുണ്ടായി. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
പണം നല്‍കാത്തതിന്റെ പേരില്‍ ദമ്പതികള്‍ വഴക്കു കൂടി. കുപിതനായ ഭര്‍ത്താവ് ഭാര്യയെ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ, സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു .
Post Your Comments