KeralaLatest NewsIndiaNews

കർഷക സമരം; പോലീസ് നടപടിയെ അപലപിച്ച് മമത ബാനർജി

കോ​ൽ​ക്ക​ത്ത: ഹ​രി​യാ​ന​യി​ൽ ക​ർ​ഷ​ക​ർ​ക്കു നേ​രെ ന​ട​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ അ​പ​ല​പി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ബി​ജെ​പി ക​ർ​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ത​ട്ടി​യെ​ടു​ക്കു​ക​യും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​ണെ​ന്ന് മ​മ​ത പറഞ്ഞു. ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ത​യാ​റാ​ണെ​ന്ന് മ​മ​ത വ്യക്തമാക്കി.

ഹ​രി​യാ​ന​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. എ​ല്ലാ ജ​നാ​ധി​പ​ത്യ, മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​താ​ദ്യ​മാ​ണ്. ക​ർ​ഷ​ക​രു​ടെ ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ങ്ങ​ൾ‌ ക​വ​രാ​ൻ കേ​ന്ദ്ര​ത്തി​നു ക​ഴി​യി​ല്ലെന്നും. രാ​ഷ്ട്രം എ​ല്ലാ​വ​രു​ടേ​തു​മാ​ണ്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ബി​ജെ​പി​യു​ടെ പ​ങ്ക് എ​ന്താ​യി​രു​ന്നു? രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചു. നി​ങ്ങ​ളു​ടെ ചി​ല നേ​താ​ക്ക​ൾ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ഒ​റ്റി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ യ​ഥാ​ർ​ഥ മു​ഖം ഇതാണെന്നും മ​മ​ത കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button