KeralaLatest NewsIndia

കോടിയേരിയുടെ കുടുംബത്തിന്റെ സാമ്പത്തിക ശ്രോതസിൽ അന്വേഷണം : സര്‍ക്കാര്‍ ഭൂമി കൈയേറി പാറ്റൂരില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച കേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് കോടിയേരിയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ ‘കോടിയേരി’ വീടും കൂടാതെ ഭാര്യയുടെ സ്വത്തുവകകളും കണ്ടുകെട്ടാനായിരുന്നു ഇഡിയുടെ തീരുമാനം. എങ്ങനെ കോടിയേരി കുടുംബത്തിന് ഇത്രയും സ്വത്തുക്കള്‍ കൈവശം വന്നെന്ന ഇഡിയുടെ അന്വേഷണത്തിന് മുന്നില്‍ ആദ്യം ബിനീഷിന്റെ എല്ലാ സ്വത്തുക്കളും മരവിപ്പിയ്ക്കാനാണ് നീക്കം നടക്കുന്നത്.

ഇപ്പോഴിതാ ഇഡിയുടെ ശ്രദ്ധ ബിനീഷിന്‍റെ കോടികള്‍ മറിയുന്ന ഭൂമി-ഫ്ളാറ്റ് കൈമാറ്റങ്ങളിലേയ്ക്ക് എത്തിയിരിക്കുകയാണ്.സര്‍ക്കാര്‍ ഭൂമി കൈയേറി പാറ്റൂരില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച കേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. പാറ്റൂര്‍ ഇടപാടില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉന്നതര്‍ പ്രതികളാക്കപ്പെട്ടതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.

ഇതിന് പ്രത്യുപകാരമായി നിര്‍മ്മാണകമ്പനി തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള ‘ആര്‍ട്ടെക് കല്ല്യാണി’യില്‍ ബിനീഷിന് ബിനാമി പേരില്‍ ഫ്ളാറ്റ് നല്‍കിയെന്നാണു വിവരം. പാറ്റൂര്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ ഉള്‍പ്പെടെ എട്ട് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ പ്രതികളാണ്. രണ്ടരക്കോടി രൂപ വിലമതിക്കുന്ന പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി കൈയേറി ഫ്ളാറ്റ് നിര്‍മ്മിച്ചെന്ന പരാതിയില്‍ നാല് കേസുകളാണ് ഹൈക്കോടതിയില്‍ നിലവിലുള്ളത്. ഇതിനൊപ്പം കവടിയാറിലെ ഹീരാ ഫ്ളാറ്റും നിരീക്ഷണത്തിലാണ്. ഇവിടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരു ഫ്ളാറ്റുണ്ട്.

ബിനീഷിന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന ജാഫര്‍ ജമാല്‍ ഇവിടെ താമസിച്ചിരുന്നു. ജാഫറിന്റെ ബൈക്ക് അനൂപ് മുഹമ്മദിന്റെ ബംഗളൂരുവിലെ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ഈ ഫ്ളാറ്റ് ആരാണ് എടുത്തതെന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കും. ബിനീഷ് എടുത്തു നല്‍കിയതാണ് ഈ ഫ്ളാറ്റെന്നാണ് ജാഫര്‍ പലരോടും പറഞ്ഞിട്ടുള്ളത്. ആര്‍ടെക് കല്യാണിയില്‍ കോടിയേരിയുടെ ആര്‍ക്കെങ്കിലും ഫ്ളാറ്റുണ്ടോ എന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

read also: സ്വജീവൻ നൽകി കസബിനെ ജീവനോടെ പിടികൂടാൻ സഹായിച്ച തുക്കാറാം ഓംലെ എന്ന പോലീസുകാരന്റെ ധൈര്യം കൊണ്ടു തകർന്നു പോയത് മുംബൈ ഭീകരാക്രമണം ആർഎസ്എസിന്റെ തലയിൽ വെക്കാനുള്ള കോൺഗ്രസ് ഇടത് കേന്ദ്രങ്ങളുടെ പദ്ധതി

വി എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ പാറ്റൂര്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിനെതിരേ കേസുകള്‍ ഉത്ഭവിച്ച ഘട്ടത്തില്‍ ബിനീഷ് ഇടപെട്ടതിനുള്ള സൂചനകള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം ബിനീഷിന്റെ ബിനാമികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ തുടരുകയാണ്. എല്ലാ ബിനാമികളുടേയും സ്വത്ത് കണ്ടു കെട്ടാനാണ് നീക്കം. ബിനീഷിന്റേയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടെത്തുന്നത് ഇതിന്റെ തുടക്കം മാത്രമാണെന്നാണ് സൂചന. ബിനീഷിന്റെ ഐ ഫോണുകളും മറ്റും സ്ഥിരമായി കൈമാറിയിരുന്നത് ഒരു ക്രിക്കറ്റ് പരിശീലകനാണെന്ന സൂചനയും ഇഡിക്ക് കിട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button