ന്യൂഡൽഹി: മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്ക് സർവീസിലുള്ള ഡോക്ടർമാർക്ക് ഈ വർഷം സംവരണം ഉണ്ടായിരിക്കില്ലെന്ന് സുപ്രീംകോടതി അറിയിക്കുകയുണ്ടായി. 2020-21 അധ്യയന വർഷത്തിൽ സർവീസിലുള്ളവർക്ക് സംവരണമില്ലാതെ പ്രവേശനം നടത്താൻ ജസ്റ്റീസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിക്കുകയുണ്ടായി.
എന്നാൽ അതേസമയം, സർവീസിലുള്ളവർക്ക് സംവരണം നൽകുന്നത് ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമവാദം അടുത്ത ഫെബ്രുവരിയിൽ കേൾക്കാമെന്നും കോടതി അറിയിക്കുകയുണ്ടായി. സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിൽ സർവീസിലുള്ളവർക്ക് സംവരണപ്രകാരം പ്രവേശനം നൽകാൻ കേരളാ ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും അനുമതി നൽകിയിരുന്നു.
Post Your Comments