ലോകത്ത് കോവിഡ് വ്യാപനത്തിനിടെ മനുഷ്യർക്ക് ഭീഷണിയുയർത്തി മറ്റൊരു വൈറസിനെ കൂടി സ്ഥിരീകരിച്ച് ഗവേഷകർ. എബോളയ്ക്ക് സമാനമാണ് പുതിയതായി കണ്ടെത്തിയ ചാപാരി എന്ന് റിപ്പോർട്ടുകൾ. ഈ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയ ആണ് ഈ വൈറസിന്റെ ഉറവിടം. വൈറസിന്റെ ഉറവിടം എലികളാണെന്നാണ് സംശയിക്കുന്നത്. പിന്നീട് ഇവ മനുഷ്യരിലേക്ക് എത്തിയതാവാമെന്നാണ് കരുതപ്പെടുന്നത്. രോഗത്തിന് പ്രത്യേകിച്ച് മരുന്ന് ഇല്ലാത്തതിനാല്‍ ആരോഗ്യനില വഷളാകാതിരിക്കാന്‍ മറ്റു മരുന്നുകള്‍ നല്‍കുക മാത്രമേ വഴിയുള്ളൂ. കോവിഡിന് സമാനമായ രോഗ ലക്ഷണങ്ങള്‍ തന്നെയാണ് ഈ വൈറസിനും. പനി, വയറു വേദന, ത്വക്ക് രോഗം, ഛര്‍ദ്ദി, എന്നിവയാണ് ലക്ഷണങ്ങള്‍.
ഒരിക്കൽ മനുഷ്യരിലെത്തിയാൽ പിന്നീട് അതിവേഗം മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് വളരെയധികം അപകടകാരി ആണ്. ചാപാരിയെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നതേയുള്ളൂ. ആന്തരിക സ്രാവമുണ്ടാക്കുന്ന വൈറസുകൾ പൊതുവേ ഗുരുതരമായ രോഗബാധയുണ്ടാക്കുന്നതാണ്. എബോള വൈറസാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമെങ്കിലും വേറെയും വൈറസുകളുണ്ട്. ഇവയിലൊന്നാണ് മാർബർഗ്. പിടിക്കപ്പെടുന്നവരിൽ 88 ശതമാനം പേർക്ക് വരെ മരണം സംഭവിക്കാനുള്ള സാധ്യതയുള്ളതാണിത് .
Post Your Comments