Latest NewsNewsIndia

കോവിഡ് മരണനിരക്ക് സംബന്ധിച്ചുള്ള കണക്കുകള്‍ യാഥാര്‍ത്ഥ്യം : മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജം … സുപ്രീംകോടതിയില്‍ കേരളം

ന്യൂഡല്‍ഹി: കോവിഡ് മരണനിരക്ക് സംബന്ധിച്ചുള്ള കണക്കുകള്‍ യാഥാര്‍ത്ഥ്യം , മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജമെന്ന് കേരളം സുപ്രീംകോടതിയില്‍.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ കോവിഡ് മരണങ്ങളും കണക്കില്‍പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. മരണം കോവിഡ് മൂലമെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ പോലും വിശദമായ പരിശോധനയ്ക്ക് വിധേയക്കുന്നുണ്ട്. മരണം കോവിഡ് മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ ഇന്റര്‍നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ക്‌ളാസ്സിഫികേഷന്‍ ഓഫ് ഡിസീസസ് പുറത്ത് ഇറക്കിയ മാര്‍ഗ്ഗരേഖ പ്രകാരമാണ് കേരളം പരിശോധന നടത്തുന്നത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read Also : കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ : എല്ലാ നീക്കളും സിപിഎമ്മിനെതിരെ : ഏജന്‍സികള്‍ മോദിയുടെ ആളുകള്‍ … ആഞ്ഞടിച്ച് എ.വിജയരാഘവന്‍

മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് സംശയിക്കപ്പെടുന്ന മൃതദേഹങ്ങളില്‍ പരിശോധന നടത്തുന്നില്ല. എന്നാല്‍ ഒരു കോവിഡ് മരണവും കണക്കില്‍പെടാതെ പോകരുത് എന്ന് നിര്‍ബന്ധം ഉള്ളതിനാലാണ് മരണകാരണം കോവിഡ് ആണെന്ന് കരുതുന്ന മൃതദേഹങ്ങള്‍ പോലും പരിശോധിക്കുന്നത്. മരണ കാരണം കോവിഡ് ആണെങ്കില്‍ അത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും. എല്ലാ മരണത്തിന്റെയും കാരണം വിശദീകരിക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുന്നുണ്ട്. കേരളത്തില്‍ എല്ലാ കോവിഡ് മരണങ്ങളും ഔദ്യോഗിക കണക്കില്‍പെടുത്തുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് ഇടയിലാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button