തിരുവനന്തപുരം: ബിനീഷിന്റെ മാതാവ് വിനോദിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത വ്യാപാര സ്ഥാപനവും സംശയനിഴലില്‍.. കോടിയേരിയുടെ മക്കളായ ബിനീഷിനും ബിനോയിക്കും സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും കോടിക്കണക്കിന് സ്വത്തുക്കളുണ്ടെന്നാണ് ിഡി കണ്ടെത്തിയിരിക്കുന്നത്. വിനോദിനി കോടിയേരി കുറച്ചുനാള്‍ മുമ്പ് ഉദ്ഘാടനം ചെയ്ത ഒരു സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ഉടമ ബിനീഷാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ബിനീഷിന്റെ കുടംുബാംഗങ്ങളെ ഇഡി ഉടന്‍ ചോദ്യം ചെയ്യും.
സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ തൊട്ടുപിന്നാലെ തന്നെ ബിനീഷിന്റെ സ്വത്തുവകകളില്‍ കാര്യമായ വര്‍ധനവുണ്ടായായതായാണ് ഇഡി നടത്തിയ അന്വേഷണത്തില്‍ തെളിയുന്നത്.
മുന്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന ഒരു വിവാദ ഇടപാടില്‍ കേസുകള്‍ ഇല്ലാതാക്കാമെന്നു വാഗ്ദാനം ചെയ്ത് ബിനീഷ് പ്രതിഫലം പറ്റിയെന്നാണ് സൂചന. ഇതേക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.
സര്‍ക്കാര്‍ ഭൂമി കൈയേറി പാറ്റൂരില്‍ ഫ്ളാറ്റ് നിര്‍മിച്ച കേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ പാറ്റൂര്‍ ഫ്ളാറ്റ് നിര്‍മാണത്തിനെതിരേ കേസുകള്‍ ആരംഭിച്ച ഘട്ടത്തില്‍ ബിനീഷ് ഇടപെട്ടതിനുള്ള സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
Post Your Comments