Latest NewsNewsIndia

ഉദ്പാദക രാജ്യം പ്രദര്‍ശിപ്പിക്കാതിരുന്ന ആമസോണിന് പിഴയിട്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം

ആമസോണിന് 75000 രൂപയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പിഴയിട്ടത്

മുംബൈ : ഉദ്പാദക രാജ്യം പ്രദര്‍ശിപ്പിക്കാതിരുന്ന ഈ- കൊമേഴ്‌സ് വമ്പന്‍ ആമസോണിന് പിഴയിട്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിലൂടെ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍, അവ നിര്‍മിച്ച രാജ്യം പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് പിഴ ഈടാക്കിയത്. ആമസോണിന് 75000 രൂപയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പിഴയിട്ടത്.

നിയമ ലംഘനം ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 16ന് ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും നോട്ടീസ് അയച്ചിരുന്നതാണെന്നും വീണ്ടും വീഴ്ചവരുത്തിയതോടെയാണു നടപടിയെടുത്തതെന്നും ഉപഭോക്തൃകാര്യ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. 2018 ലെ ലീഗല്‍ മെട്രോളജി റൂള്‍സ് പ്രകാരമാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം കമ്പനിക്കെതിരേ നടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button