മലയാള സിനിമയിൽ ഇനി പാടില്ലെന്ന് പറഞ്ഞു വിവാദങ്ങളിൽ നിറഞ്ഞ ഗായകനാണ് വിജയ് യേശുദാസ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെയും അച്ഛന്റെയും ദൈവ വിശ്വാസങ്ങളെക്കുറിച്ചു വിജയ് പങ്കുവച്ചിരുന്നു. അപ്പ എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിൽ പോകും. കച്ചേരിക്കു മുൻപ് പ്രത്യേക വ്രതചിട്ടയും ഉണ്ട്. എന്നാൽ താൻ അഞ്ചു വർഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട് എന്ന് വിജയ് യേശുദാസ് പറയുന്നു.
”അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ. എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉണര്‍ത്തുന്നതും ഉറക്കുന്നതും അപ്പയാണ്. കച്ചേരിക്കു മുൻപ് പ്രത്യേക വ്രതചിട്ടയും ഉണ്ട്. എല്ലാ ദൈവങ്ങളെയും ബഹുമാനിക്കണം എന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്. പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു എന്റെയും ദിവസം ആരംഭിച്ചിരുന്നത്. ഒരു ഘട്ടത്തിൽ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോൾ അഞ്ചു വർഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്.
പ്രാർഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവും ഇല്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. നമ്മുടെ സ്വർണമാല കളഞ്ഞു പോയെന്ന് കരുതുക. അതു കിട്ടാൽ വഴിപാടും നേർച്ചയുമൊക്കെ നേരും. ഒരുപാട് തപ്പുമ്പോൾ അതു കണ്ടുകിട്ടിയേക്കും. ഉടനെ വഴിപാടു കഴിക്കാൻ ഓടാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോർത്തു നോക്കൂ. അത് മുൻപും അവിടെത്തന്നെ ഇരിപ്പില്ലേ. വഴിപാടും നേർച്ചയും നേരുമ്പോൾ ദൈവം അവിടെ കൊണ്ടു വയ്ക്കുന്നതല്ലല്ലോ.
കയ്യിൽ ധാരാളം പണം വരാൻ വേണ്ടി ദിവസവും പ്രാർഥിക്കണം എന്നൊക്കെ പറയുന്നത് എന്തു ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനർജി ഉണ്ടെന്നു വിശ്വസിക്കുന്നു, നമ്മളെ പോസിറ്റീവാക്കുന്ന എനർജിയാണ് എന്റെ ദൈവം. നമ്മുടെ പ്രശ്നങ്ങൾ നമ്മൾ തന്നെ വേണം പരിഹരിക്കാൻ.
ഇത് അച്ചടിച്ചു വരുമ്പോൾ എനിക്ക് വീട്ടിൽ നിന്നു കണക്കിന് കിട്ടും. എന്റെ അടുത്ത സുഹൃത്താണ് വ്ലോഗർ കൂടിയായ ശരത് കൃഷ്ണൻ. വലിയ ഗുരുവായൂരപ്പൻ ഭക്തനാണ്. അവനെ കാണുമ്പോൾ അമ്മ ചോദിക്കും, ‘കൂട്ടുകാരനെ ഒന്ന് ഉപദേശിച്ചു കൂടേ’ എന്ന്. അവനറിയാം എന്നെ ഉപദേശിച്ചിട്ടൊന്നും കാര്യമില്ലെന്ന്.” താരം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
Post Your Comments