
ചെന്നൈ : ഗായകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച. താരത്തിന്റെ ചെന്നൈയിലെ വീട്ടില്‍നിന്നും 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി നല്‍കി കുടുംബം. സംഭവത്തില്‍ അഭിരാമിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം അഭിരാമിപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
Read Also: ഫ്രാന്‍സിസ് മാര്‍പാപ്പ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വീട്ടില്‍നിന്നും 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചു. ഒരാഴ്ച മുന്‍പാണ് സമാനമായ രീതിയില്‍ ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ മോഷണം നടന്നത്. ഐശ്വര്യയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ വീട്ടുജോലിക്കാരെ സംശയിക്കുന്നതായി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഇവരുടെ വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും പിടികൂടുകയും ചെയ്തിരുന്നു.
Post Your Comments