Latest NewsNewsSaudi ArabiaGulf

സ്ത്രീ സുരക്ഷാ നിയമം ശക്തമാക്കി , സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ

റിയാദ്: സ്ത്രീ സുരക്ഷാനിയമം ശക്തമാക്കി സൗദി . സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു വര്‍ഷം കഠിന തടവും 5000 റിയാലുമാണ് പിഴ. ശാരീരികമായും മാനസികമായും സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കാണ് ഈ ശിക്ഷ നല്‍കുക. അതേസമയം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം നടത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പും ഭരണകൂടം നല്‍കി. ആരെങ്കിലും സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിച്ചാല്‍ അവര്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ തന്നെ നേരിടേണ്ടി വരുമെന്നും സൗദി പബ്ലിക്ക് പ്രോസിക്യൂഷന്‍ പറഞ്ഞു.

Read Also : സിപിഎം സ്ഥാനാര്‍ത്ഥി സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി ധനേഷ് മാത്യു മാഞ്ഞൂരാന്‍… പുലിവാല്‍ പിടിച്ച് സിപിഎം

ഗാര്‍ഹിക പീഡനങ്ങള്‍ക്ക് അടക്കം ഈ നിയമം കാരണം കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൗദി. ഭാര്യയെയോ സഹോദരിയെയോ കുടുംബത്തിലെ മറ്റേതെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടത്തും മുമ്ബ് ഏത് പുരുഷനെയും രണ്ടാമതൊന്ന് ചിന്തിക്കാന്‍ ഈ നിയമം മൂലം സാധിക്കും. അടുത്തിടെയായി സ്ത്രീകള്‍ക്കായി ഒരുപാട് നിയമങ്ങള്‍ സൗദി കൊണ്ടുവരുന്നുണ്ട്. സ്ത്രീ സുരക്ഷ വര്‍ധിപ്പിക്കുക എന്നത് മുഹമ്മദ് ബിന്‍ സല്‍മാന്റെ പാശ്ചാത്യ ലോക സങ്കല്‍പ്പത്തിന്റെ ഭാഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button