ഇന്ത്യയിൽ കോവിഡ് പോരാട്ടം തുടർന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 44,489 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 92,66,706 ആയി ഉയരുകയും ചെയ്തു. 524 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,35,223 ആയി. നിലവിൽ 4,52,344 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 36,367 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.
Post Your Comments