
ഫുട്ബോള്‍ ഇതിഹാസ താരം ഡീഗോ മറഡോണയുടെ മരണം കായിക ലോകത്തിന് മാത്രമല്ല നഷ്ടം. കളിക്കളത്തില്‍ പ്രതിരോധ നിരയെ ഡ്രിബിള്‍ ചെയ്യുന്ന അതേ വീര്യത്തോടെ രാഷ്ട്രീയ നിലപാടുകളും ഉയർത്തിപ്പിച്ചിരുന്നു അദ്ദേഹം.
“ഫലസ്തീനിൽ ആര്‍ക്കും മറഡോണയെ വെറുക്കാൻ കഴിയില്ല. അദ്ദേഹത്തെ സ്നേഹിക്കുക എന്നത് മാത്രമാണ് ഫലസ്തീനികള്‍ക്ക് ചെയ്യാന്‍ കഴിയുക. മറഡോണ ഞങ്ങളെ പ്രചോദിപ്പിച്ചു- കൊടിയ ദരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തിൽ നിന്നും നമ്മളെപ്പോലെ തവിട്ടുനിറമുള്ള, നമ്മളെപ്പോലെ അത്യാവേശമുള്ള ഒരാള്‍ ലോകത്തിന്റെ നെറുകയിലെത്തി. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഫുട്ബോളിനെക്കുറിച്ചോ സ്പോർട്സിനെക്കുറിച്ചോ ആയിരുന്നില്ല. അത് പ്രതീക്ഷയെക്കുറിച്ചായിരുന്നു. എന്തും സാധ്യമാണെന്ന ഒരു തോന്നല്‍. മറഡോണ ഫലസ്തീനെ പരിഗണിക്കുന്നുവെന്നും ഞങ്ങളുടെ പോരാട്ടത്തെ പിന്തുണക്കുന്നുവെന്നും പ്രഖ്യാപിച്ചപ്പോഴുള്ള ഞങ്ങളുടെ ആവേശം നിങ്ങൾക്ക് സങ്കല്‍പിക്കാന്‍ മാത്രമേ കഴിയൂ” ഫലസ്തീൻ പത്രപ്രവർത്തകനും ഫലസ്തീൻ ക്രോണിക്കിൾ എഡിറ്ററുമായ റാംസി ബറൌദ് പറഞ്ഞു.
Post Your Comments