UAELatest NewsNewsGulf

യുഎഇയിൽ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നൽകി അധികൃതർ

അബുദാബി: ഗള്‍ഫ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്‍ധമാകാന്‍ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനൊപ്പം ആറ് മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്‍ക്ക് ഒരു മണി വരെ ഈ സാഹചര്യം നിലനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം രാജ്യത്ത് പലഭാഗത്തും ശക്തമായ പൊടിക്കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. കാഴ്‍ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ഉണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button