നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രൊസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി അറിയിക്കാൻ വിചാരണ കോടതി നിർദേശിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂട്ടർക്കാണ് കോടതി നിർദേശം നൽകിയത്. കേസ് അടുത്ത മാസം രണ്ടാം തീയതി പരിഗണിക്കും.
കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ കഴിഞ്ഞ ദിവസമായിരുന്നു രാജിവെച്ചത്. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി. നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികള്‍ പുനരാരംഭിക്കാനിരിക്കെയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ രാജി. സ്ഥാനം രാജിവെച്ച് ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചതായി സുരേശന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചത്.
Post Your Comments