ന്യൂഡല്‍ഹി : കൊറോണ വാക്സിന്‍ ലഭ്യമായാല്‍ വിതരണം ചെയ്യുന്ന പദ്ധതി തയ്യാറാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കൃത്യമായ പദ്ധതി തയ്യാറാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് വിവരം. ബ്ലോക്ക് തലത്തില്‍ പ്രത്യേക ദൗത്യ സേന (ബിടിഎഫ്) രൂപീകരിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വാക്സിന്‍ വിതരണത്തിന് പ്രത്യേക സംഘങ്ങളെ ബ്ലോക്ക് തലത്തില്‍ തയ്യാറാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്.
Read Also : കോവിഡ് വ്യാപനം; രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 31 വരെ വിലക്കേർപ്പെടുത്തി
ബിടിഎഫ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി വന്ദന ഗുര്‍നാനിയാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിലാകും ബിടിഎഫിന്റെ പ്രവര്‍ത്തനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ, മത നേതാക്കള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ എന്നിവര്‍ക്കും ബിടിഎഫില്‍ പ്രധിനിധ്യമുണ്ടാകും. കൊറോണ വാക്സിന്‍ ലഭ്യമായാല്‍ വേഗത്തില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിതരണ പദ്ധതി നേരത്തെ തയ്യാറാക്കുന്നത്.
Post Your Comments