Latest NewsCarsNewsAutomobile

സിഎന്‍ജി ജേസീബികള്‍ പുറത്തിറങ്ങി

 

ഇപ്പോൾ പ്രകൃതി ദുരന്തം വരെയുള്ള ഇടങ്ങളില്‍ ഒഴിച്ചുകൂടാനാവത്ത ഒരു വാഹനം തന്നെയാണ് ജെസിബികള്‍. ഈ ഹെവി-ലോഡ് മെഷീനുകൾ ഇത്രകാലവും ഡീസലിലാണ് എത്തിയിരുന്നത്. ഇപ്പോഴിതാ സി‌എൻ‌ജി ഓപ്ഷനുള്ള രാജ്യത്തെ ആദ്യത്തെ ബാക്ക് ലോഡര്‍ പുറത്തിറക്കിയിരിക്കുകയാണ് ജെസീബി കമ്പനി എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജെ‌സി‌ബി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായിട്ടാണ് ജെ‌സി‌ബി 3 ഡി എക്സ് ഡി‌എഫിന്റെ ലോഞ്ച് പ്രഖ്യാപിച്ചിത്. ദില്ലിയില്‍ നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരിയാണ് ലോഞ്ച് ചെയ്‍തത്. സി‌എൻ‌ജിയുടെയും ഡീസലിന്റെയും മിശ്രിതത്തിലാണ് ജെ‌സി‌ബി 3 ഡി എക്സ് ഡി‌എഫ്‌ഐ പ്രവർത്തിക്കുന്നത്. ഈ എഞ്ചിന്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉള്‍പ്പെടെയുള്ളവയുടെ ബഹിര്‍ഗമനം കുറയ്ക്കുമെന്നും ഒപ്പം പ്രവർത്തന ചെലവ് കുറയ്ക്കുന്നു എന്നും കമ്പനി പറയുന്നു. ഇന്ത്യൻ വിപണിയിലെ ജനപ്രിയ മോഡലായ അതേ 3DX മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇരട്ട-ഇന്ധന സി‌എൻ‌ജി ജേസീബി.

പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടാൻ ജെസിബി ഇപ്പോൾ ശ്രമിക്കുന്നതായി കമ്പനി പറയുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യയില്‍ കമ്പനി നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ പുതിയ ഇരട്ട എഞ്ചിന്‍ സഹായിക്കുമെന്നും ജെസിബി ഇന്ത്യ സിഇഒയും എംഡിയുമായ ദീപക് ഷെട്ടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button