ബെംഗളൂരു: വിജയ് മല്യയ്ക്കു വായ്പ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ബാങ്കിന്റെ മുൻ ചെയർമാൻ അടക്കം നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു. കൂടാതെ വിജയ് മല്യ ചെയർമാനായ യുണൈറ്റഡ് ബ്ര്യൂവറീസ് ഹോൾഡിങ് ലിമിറ്റഡ് (യുബിഎച്ച്എൽ) സ്ഥാപനങ്ങളും മല്യയുടെ വീടും അടക്കം 11 സ്ഥലത്തു സിബിഐ റെയ്ഡും നടത്തി. മല്യ ഇപ്പോൾ ബ്രിട്ടനിലാണ്.
ഐഡിബിഐ ബാങ്ക് മുൻ ചെയർമാൻ യോഗേഷ് അഗർവാളും ബാങ്കിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും ആണ് അറസ്റ്റിലായത്. ഇവരെ കൂടാതെ മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസിന്റെ സാമ്പത്തിക വിഭാഗം മേധാവി എ.രഘുനാഥനെയും അറസ്റ്റ് ചെയ്തു. എയർലൈൻസിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുത്തതായി സിബിഐ അറിയിച്ചു. ഇവരുടെ വസതികളിലും സിബിഐ പരിശോധന നടത്തി.
വിദേശനാണ്യ വിനിമയ നിയമ (ഫെറ) ലംഘനത്തിന്റെ പേരിലാണു വാറന്റെന്നാണു സൂചന. പലവട്ടം സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന്, നവംബർ നാലിനാണു മല്യയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
Post Your Comments