കൊല്‍ക്കത്ത: ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനായി ധര്‍ണ നടത്താന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ച മമത ബാനര്‍ജി ഇന്ന് രാത്രി മുതല്‍ മെട്രോ ചാനലിനടുത്ത് സത്യഗ്രഹമാരംഭിച്ചു. നാളത്തെ ബംഗാള്‍ അസംബ്ലി നടപടികള്‍ സത്യഗ്രഹ പന്തലിലായിരിക്കും നടക്കുകയെന്നും മമത പ്രഖ്യാപിച്ചു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മോദിയും അമിത് ഷായും പ്രവര്‍ത്തിക്കുന്നതെന്നും, സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും മമത ബാനര്‍ ആരോപിച്ചു. മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സിബിഐ ബംഗാളില്‍ എത്തിയത്, ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ് മോദി ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അവര്‍ പറഞ്ഞു.
താന്‍ റാലി നടത്തിയത് ബിജെപിയെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും അത് കൊണ്ടാണ് ബിജെപി ഇപ്പോള്‍ സിബിഐ റെയ്‍ഡ് നടത്തിയതെന്നും പറഞ്ഞ മമത രാജീവ് കുമാര്‍ എറ്റവും മികച്ച ഉദ്യോഗസ്ഥനാണെന്ന് ആവര്‍ത്തിക്കുകയും ഞാന്‍ എന്‍റെ സേനയോട് ഒപ്പമാണെന്നും മമത പറഞ്ഞു.
ദേശീയ തലത്തില്‍ വിഷയത്തെ ആളിക്കത്തിക്കാനാണ് മമതയുടെ ശ്രമം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മമതക്ക് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്.
Post Your Comments