കൊല്‍ക്കത്ത : കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ബംഗാളിനെ വേട്ടയാടുകയാണെന്നും അവര്‍. അടിയന്തിരാവസ്ഥയേക്കാള്‍ മോശമായ അവസ്ഥയാണ് ഇപ്പോള്‍ ഉളളതെന്നും മമത പറഞ്ഞു. സിബിഐ യെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തുവെന്നും അവര്‍ ആരോപിച്ചു. തടഞ്ഞുവെച്ചിരിക്കുന്ന 5 സിബിഐ ഉദ്ദ്യോഗസ്ഥരെ വിട്ടയക്കുമെന്നും മമത അറിയിച്ചു. പോലീസ് കമ്മീഷണറുടെ വീട്ടില്‍ മന്ത്രിമാരും മേയര്‍മാരും എത്തിയിരുന്നു.കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരത്തിലുളള നീക്കത്തിനെതിരെ സത്യാഗ്രഹമിരിക്കുമെന്നും മമത പറഞ്ഞു.
കൊല്‍ക്കത്തയില്‍ ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണറുടെ ഓഫീസില്‍ റെയ്ഡിനെത്തിയ 5 സിബെ ഐ ഉദ്ദ്യോഗസ്ഥരെയാണ് പോലീസ് തടഞ്ഞിരുന്നത്. നാടകീയമായ രംഗങ്ങളാണ് പിന്നീട് നടന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി പോലീസിന് പിന്തുണ നല്‍കി. കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വസതയില്‍ മമത നേരിട്ട് സന്ദര്‍ശനം നടത്തി. കൂടാതെ സിബിഐ ഓഫീസ് പോലീസ് വളഞ്ഞിരുന്നു. സിബിഐ ജോയിന്‍റ് ഡയറക്ടറുടെ വസതിയിലും പോലീസ് എത്തിയതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments