Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കമ്മ്യൂണിസ്റ്റുകാർക്ക് അംബേദ്ക്കറോട് സ്നേഹം തോന്നാൻ കാരണം.. വ്യക്തമാക്കി ശോഭ സുരേന്ദ്രൻ

ഹൈന്ദവ വിരുദ്ധതയ്ക്ക് ചൂട്ട് പിടിക്കാനല്ലാതെ ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാർ നിർവ്യാജമായ കൂറ് പുലർത്തിയിട്ടുള്ളതെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു.

പാലക്കാട്: അഖിലേന്ത്യ പണിമുടക്കിന് എതിരെ വിമർശനവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. രംഗത്ത്. കേന്ദ്രസർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംഘനകൾ സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി ആരംഭിക്കും. 26ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. നവംബർ 26ന് ഭരണഘടനാ ദിനം ആചരിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവുണ്ടായിട്ടും അന്നേ ദിവസം ജനജീവിതം സ്തംഭിപ്പിക്കാനും ഭരണഘടനാ ദിനചാരണം മാറ്റിവെയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിക്കുന്നതിന് പിന്നിൽ സംഘടിതമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടെന്ന് ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ഹൈന്ദവ വിരുദ്ധതയ്ക്ക് ചൂട്ട് പിടിക്കാനല്ലാതെ ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാർ നിർവ്യാജമായ കൂറ് പുലർത്തിയിട്ടുള്ളതെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. കമ്മ്യൂണിസ്റ്റുകാർക്ക് അംബേദ്ക്കറോട് സ്നേഹം തോന്നാൻ തുടങ്ങിയത് പിന്നോക്ക വിഭാഗം ഒരു നല്ല വോട്ട് ബാങ്കാണ് എന്ന് തോന്നി തുടങ്ങിയത് മുതലാണെന്നും അവർ പറഞ്ഞു.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം

‘നവംബർ 26ന് ഭരണഘടനാ ദിനം ആചരിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവുണ്ടായിട്ടും അന്നേ ദിവസം ജനജീവിതം സ്തംഭിപ്പിക്കാനും ഭരണഘടനാ ദിനചാരണം മാറ്റിവെയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിക്കുന്നതിന് പിന്നിൽ സംഘടിതമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ട്. ഹൈന്ദവ വിരുദ്ധതയ്ക്ക് ചൂട്ട് പിടിക്കാനല്ലാതെ ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാർ നിർവ്യാജമായ കൂറ് പുലർത്തിയിട്ടുള്ളത്?

Read Also: ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല, ആശുപത്രിയില്‍ വിജിലന്‍സിന് ചോദ്യം ചെയ്യാം; 7 നിബന്ധനകൾ

അംബേദ്‌കർ തന്റെ ജീവിതത്തിലുടനീളം നഖശിഖാന്തം എതിർത്ത, കളിയാക്കിയ കമ്മ്യൂണിസ്റ്റുകാർക്ക് അംബേദ്ക്കറോട് സ്നേഹം തോന്നാൻ തുടങ്ങിയത് പിന്നോക്ക വിഭാഗം ഒരു നല്ല വോട്ട് ബാങ്കാണ് എന്ന് തോന്നി തുടങ്ങിയത് മുതലാണ്. ഇന്ന് ഇന്ത്യയിൽ ദളിതർ, പിന്നോക്കക്കാർ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിക്കുന്ന പാർട്ടി ബിജെപിയാണ്.

മായാവതിയുടെ ഉത്തർപ്രദേശിൽ കാൻഷിറാമിന്റെ പിൻതലമുറക്കാരും, ലാലു പ്രസാദ് യാദവിന്റെ ബീഹാറും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളും ഒരേ പോലെ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഭാരതീയ ജനത പാർട്ടിയാണ്. ഈ നാട്ടിലെല്ലാം കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഇതര പ്രാദേശിക കക്ഷികളും ചേർന്ന് ഒരു ജനതയെ വഞ്ചിച്ച വലിയ ചരിത്രമുണ്ട്. കേരളത്തെയും അതേ മാതൃകയിൽ കൊണ്ടുപോകാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് പണിമുടക്കിന്റെ പേരിൽ, പണിമുടക്കാൻ അവകാശം തന്ന ഭരണഘടനയെ ഓർക്കേണ്ടുന്ന ദിനത്തെ, ഇവർ അട്ടിമറിക്കുന്നത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button