ജിദ്ദയിൽ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തികളുടെ ആക്രമണം. അതിനു പിന്നാലെ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ സഖ്യസേന മിസൈൽ ആക്രമണങ്ങൾ നടത്തി. ജിദ്ദയിലെ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിലും, അറബ് ലീഗും അപലപിച്ചു. ആക്രമത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും സൗദി അറാംകോ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് ജിദ്ദയുടെ വടക്ക് ഭാഗത്തുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണ കേന്ദ്രത്തിൽ സ്‌ഫോടനമുണ്ടായത്. ഇതിനെ തുടർന്ന് 13 ഇന്ധന ടാങ്കുകളിൽ ഒരെണ്ണത്തിന് തീപിടിച്ചെങ്കിലും, അഗ്നിശമന സേനയുടെ പ്രവർത്തനങ്ങളിലൂടെ തീയണച്ചു. ആക്രമണത്തിൽ പരിക്കുകളോ, ജീവഹാനിയോ ഉണ്ടായിട്ടില്ലെന്നും ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. യമനിലെ ഹൂത്തി തീവ്രവാദികൾ നടത്തിയ മിസൈൽ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് സഖ്യ സേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ആക്രമണം നടത്തിയവരോടും, ആസൂത്രണം ചെയ്തവരോടും കണക്ക് ചോദിക്കുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments