ഖത്തറിലെ ഏഷ്യന്‍ ടൌണില്‍ താമസിച്ചു വരുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അടിയന്തിര പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ കാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങുന്നു.
ഈ മാസം 27 വെള്ളിയാഴ്ച്ച ഏഷ്യന്‍ ടൌണിലെ ആംഫി തിയറ്റര്‍ ടിക്കറ്റ് കൌണ്ടര്‍ ഗേറ്റ് നമ്പര്‍ 8 ഗ്രാന്റ് മാള്‍ ഭാഗത്താണ് കേമ്പ് നടത്തപ്പെടുക. രാവിലെ പത്ത് മുതല്‍ 12 വരെയായിരിക്കും കേമ്പ് നടക്കുക. എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കല്‍ തുടങ്ങി അനുബന്ധ സഹായങ്ങള്‍ രാവിലെ എട്ട് മുതല്‍ തന്നെ ലഭ്യമാകും.
Post Your Comments