Latest NewsNewsInternational

ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് രാസ ഷണ്ഡീകരണം; നിയമത്തിന് അംഗീകാരം നൽകി പാകിസ്ഥാൻ സർക്കാർ

ഇസ്ലാമാബാദ് : പീഡന കേസുകളിൽ രണ്ട് നിർണായക നിയമത്തിന് പാകിസ്ഥാൻ സർക്കാർ അംഗീകാരം നൽകിയതായി റിപ്പോർട്ട്. ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് രാസ ഷണ്ഡീകരണത്തിനും ലൈംഗികാതിക്രമക്കേസുകൾ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനുമുള്ള നിയമത്തിനുമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അംഗീകാരം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഫെഡറൽ കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ബലാത്സംഗ വിരുദ്ധ ഓർഡിനൻസിന്റെ കരട് നിയമ മന്ത്രാലയം യോഗത്തിൽ അവതരിപ്പിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെയില്ല. പൊലീസിംഗ്, അതിവേഗ ബലാത്സംഗ കേസുകൾ, സാക്ഷി സംരക്ഷണം എന്നിവയിൽ സ്ത്രീകളുടെ പങ്ക് വർദ്ധിപ്പിക്കുന്നത് കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Read Also :ചൈന ലോകത്തോട് ചെയ്തത് കൊടും ക്രൂരത ; അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന് മൈക്ക് പോംപിയോ

ഇത് ഗൗരവമേറിയ കാര്യമാണെന്ന് ഊന്നിപ്പറഞ്ഞ പാക് പ്രധാനമന്ത്രി കാലതാമസം അനുവദിക്കില്ലെന്നും വ്യക്തമാക്കി. ‘ഞങ്ങളുടെ പൗരന്മാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ട്, കർശനമായ നടപ്പാക്കലിനൊപ്പം നിയമനിർമ്മാണം വ്യക്തവും സുതാര്യവുമാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല  ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് ഭയമില്ലാതെ പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button