ചെന്നൈ :നിവാർ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കുശേഷം തമിഴ്നാട് തീരം തൊടും. കരയിലേക്ക് പ്രവേശിക്കുമ്പോൾ 120മുതൽ 140 കിലോമീറ്റർ വരെ വേഗമുണ്ടാകും. തമിഴ്നാട്ടിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.തീര മേഖലകളില്‍ നിന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളെ ദുരന്ത സാദ്ധ്യത മേഖലകളില്‍ വിന്യസിച്ചു.
ഇതേസമയം കാരയ്ക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഒൻപത് ബോട്ടുകൾ കാണാതായത് ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്.മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.കോസ്റ്റ്ഗാർഡ് തിരച്ചിൽ തുടങ്ങി. ഇന്നലെയാണ് ബോട്ടുകൾ കടലിലേക്ക് പോയത്. ഒൻപത് ബോട്ടുകളിലായി അൻപതിലേറെ മത്സ്യത്തൊഴിലാളികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments