ബംഗാൾ ഉൾക്കടലിൽ രൂപം എടുത്ത ന്യൂനമർദം അതിതീവ്രചുഴലിക്കാറ്റായി മാറും. നാളെ വൈകിട്ടോടെ നിവാർ തമിഴ്നാട് തീരം തൊടുമെന്ന് അധികൃതർ പറയുന്നു. പുതുച്ചേരിയിലും തമിഴ്നാട്ടിലും അതീവ ജാഗ്രതാ നിർദേശം ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി പുതുച്ചേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിവാർ ചുഴലിക്കാറ്റിനെ നേരിടാൻ അടിയന്തര സഹായം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രിയും നേരെത്തെ അറിയിച്ചിരുന്നു. ചെന്നൈ തീരത്തു നിന്നും 450 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 410 കിലോമീറ്ററും അകലെ ആയാണ് നിവാർ ചുഴലിക്കാറ്റ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്.അടുത്ത 24 മണിക്കൂറിനുള്ളിൽ കാറ്റ് കരതൊടും. എന്നാൽ കൃത്യമായി എവിടെയായിരിക്കും കാറ്റെത്തുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
Post Your Comments