ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുന്നു എന്ന ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പിനിടെ, മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം കര്‍ശനമാക്കണം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ പുതിയ ഉത്തരവില്‍ നിർദ്ദേശം നൽകിയിരിക്കുന്നു.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ. ഇക്കാര്യത്തില്‍ ലോക്കല്‍ പൊലീസ്, മതദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഇവര്‍ ഉറപ്പാക്കേണ്ടതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം പാലിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.
ഓഫീസുകളില്‍ അടക്കം സാമൂഹിക അകലം ഉറപ്പാക്കണം. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍, ഓഫീസ് സമയക്രമീകരണം അടക്കം ഏര്‍പ്പെടുത്തണം. സാമൂഹിക അകലം ഉറപ്പിക്കുന്ന നടപടികളും സ്വീകരിക്കണം. കോവിഡിനെതിരെ രാജ്യം നേടിയ നേട്ടങ്ങള്‍ കൈമോശം വരാവുന്ന സ്ഥിതി ഉണ്ടാകരുത്. ഏതാനും സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യം ഉന്നയിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
Post Your Comments