KeralaLatest NewsNews

എറണാകുളത്ത് യു.ഡി.എഫിനും എല്‍.ഡി.എഫിനും വിമതര്‍ ഭീഷണിയാകുന്നു

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോഴും എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിമതര്‍ ഭീഷണിയായി നിൽക്കുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ ഇരുമുന്നണികൾക്കുമെതിരെ മൂന്ന് വീതം സീറ്റിങ് കൌണ്‍സിലര്‍മാരാണ് വിമതരായി രംഗത്ത് വന്നിട്ടുള്ളത്. പ്രധാനനഗരസഭകളിലെല്ലാം യു.ഡി.എഫിന് വിമത ഭീഷണിയുണ്ട്.

മുന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ അഷറഫ് അടക്കം മൂന്ന് സിറ്റിങ് കൌണ്‍സിലരാണ് കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് വിമത ഭീഷണി ഉയര്‍ത്തുന്നത്. ഡെലീന പിൻഹിറോ, ഗ്രേസി ജോസഫ് എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരരംഗത്തുള്ള മറ്റ് കൌണ്‍സിലര്‍മാര്‍. മുസ്ലിം ലീഗ് നേതാവ് ടി.കെ അഷ്റഫിനെക്കൂടാതെ മുസ്ലിം ലീഗ് മത്സരിക്കുന്ന നാല് ഡിവിഷനുകളിലും വിമതര്‍ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button