ന്യൂഡല്‍ഹി: ലഡാക്കില്‍ ചെെനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നാവിക സേന രണ്ട് യു.എസ് നിര്‍മിത എം.ക്യൂ-9ബി സീഗാര്‍ഡിയന്‍ ആളില്ലാ വിമാനം (യു.എ.വി) പാട്ടത്തിന് വാങ്ങി. രഹസ്യാന്വേഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കുന്നതിനുമായി ഒരു വര്‍ഷത്തേക്കാണ് നിരീക്ഷണ വിമാനങ്ങള്‍ പാട്ടത്തിന് വാങ്ങിയിരിക്കുന്നത്.
യു.എസ് കമ്പനിയായ ജനറല്‍ ആറ്റോമിക്സ് നിര്‍മിച്ച പ്രിഡേറ്റര്‍ ബി ഡ്രോണുകളുടെ ഒരു വകഭേദമാണ് ഹൈടെക് യു.എ.വികള്‍. നവംബര്‍ ആദ്യ വാരം യു.എസില്‍ നിന്നും ഇന്ത്യയിലെത്തിയ നിരീക്ഷണ വിമാനങ്ങള്‍ കഴിഞ്ഞ ആഴ്ച നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2020 ഒക്ടോബര്‍ ഒന്നിനാണ് പ്രതിരോധ ഏറ്റെടുക്കല്‍ നടപടി പ്രാബല്യത്തില്‍ വന്നത്.
സെെനിക ആയുധങ്ങളും സംവിധാനങ്ങളും വാങ്ങുന്നതിനുള്ള ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇവ പാട്ടത്തിന് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സേനാ ആവശ്യങ്ങള്‍ക്കായി ആയുധ സാങ്കേതിക സംവിധാനങ്ങള്‍ പാട്ടത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ആയുധം വാങ്ങല്‍ നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യ പാട്ടത്തിനെടുക്കുന്ന ആദ്യ നിരീക്ഷണ വിമാനമാണ് എം.ക്യൂ-9ബി.
Post Your Comments