കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 568 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 25 ലക്ഷം രൂപ വിലവരും.
Read Also : അയോദ്ധ്യ വിമാനത്താവളത്തിന് പേര് നൽകി യോഗി സര്‍ക്കാർ
കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് എത്തിയ സ്‌പൈസ് ജെറ്റ് എസ് ജി 141 വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. 695 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഇതിന് പുറമെ മറ്റ് രണ്ട് യാത്രക്കാരില്‍ നിന്നും 1088 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടികൂടിയിരുന്നു. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്.
Post Your Comments