പൗരത്വ ഭേദഗതി പ്രക്ഷോഭത്തിൽ മുൻ ജെഎൻയു വിദ്യാർത്ഥി നേതാവി ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനെതിരെയും ഗുരുതര ആരോപണങ്ങളുമായി പുതിയ കുറ്റപ്പത്രം പുറപ്പെടുവിപ്പിച്ചു. തീവ്രമുസ്ലീം സംഘടനകളെയും അതിതീവ്ര ഇടതു അരാജകവാദികളെയും കൂട്ട് പിടിച്ച് ഉമർ ഖാലിദ് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഷർജീൽ ഇമാമിനെ പ്രഹരശേഷിയുള്ള സൂത്രധാരനെന്നാണ് കുറപത്രത്തിൽ പൊലീസ് വിശേഷിപ്പിച്ചിരിക്കുന്നത്. ഡൽഹി കലാപത്തിലെ വിശാല ഗൂഡാലോചനയുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രങ്ങൾ നേരത്തെ പൊലീസ് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉമർ ഖാലിദ്. ഷർജിൽ ഇമാം, ഫെയിസ് ഖാൻ ഉൾപ്പെടെ മൂന്നു പേരെയും കൂടി പ്രതി ചേർത്ത് 930 പേജ് വരുന്ന പുതിയ അനുബന്ധ കുറ്റപ്പത്രം പൊലീസ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.
Post Your Comments