Latest NewsKeralaNews

എറിഞ്ഞ് കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാര്‍; ആവശ്യമുള്ളപ്പോള്‍ അവര്‍ പ്രതികരിക്കില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ പ്രവര്‍ത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാക്കാര്‍ എറിഞ്ഞ് കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് മാത്രവുമല്ല ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ആവശ്യമുള്ളപ്പോള്‍ സിനിമാ പ്രവര്‍ത്തകരും വ്യവസായികളും ശബ്ദിക്കില്ല. ഇവര്‍ക്ക് പ്രതികരിക്കാന്‍ പലപ്പോഴും ഭയമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെയും പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍നവുമായി അടൂര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പൗരന്‍മാര്‍ ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളതെന്നും ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള്‍ ജീവിക്കുന്നതെന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും അടൂര്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button