കോഴിക്കോട്: ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലക്കെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൗരത്വ പ്രശ്‌നത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മനുഷ്യശൃംഖലയെന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി വലിയ പ്രഹസനമാണ്. അത് നാടിനെ ബന്ദിയാക്കുന്ന സമരമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഇന്റലിജന്‍സിനെ ഉപയോഗിച്ച് ഹിന്ദുക്കളുടെ വികാരം മനസിലാക്കിയ ശേഷമാണ് മനുഷ്യശൃംഖല തീര്‍ക്കാര്‍ മുഖ്യമന്ത്രിയും ഇടത് മുന്നണിയും തയ്യാറെടുക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് കോഴിക്കോട്ട് പറഞ്ഞു.
ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മനുഷ്യശൃംഖല തീര്‍ക്കുന്നത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 70 ലക്ഷത്തോളം ആളുകള്‍ ശൃംഖലയില്‍ കണ്ണികളാകുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചത്. തുടര്‍ന്ന് ഭരണഘടനയുടെ ആമുഖം ഒരേസമയം വായിക്കും. പ്രതിപക്ഷത്തെയും മനുഷ്യശൃംഖലയില്‍ ഭാഗമാകാനായി സിപിഎം ക്ഷണിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് വിയോജിപ്പ് അറിയിക്കുകയായിരുന്നു.
Post Your Comments