
മുംബൈ: മുംബൈ വിമാനത്താവളത്തിൽ 18 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നിന്നുള്ള 34 കാരനാണ് പോലീസ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ട് കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു.
ആഡിസ് അബാബയിൽ നിന്ന് ദുബായ് വഴി എത്തിയ മൗസ കമറ എന്ന യുവാവിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ഇയാളെ പിടികൂടിയത്. ഇയാളുടെ ട്രോളി ബാഗിൽനിന്ന് 2.9 കിലോ കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments