മലപ്പുറം: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യൂത്ത്ലീഗ് ദേശീയ നേതാവ് മുഈന്‍ അലി തങ്ങള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മുഈന്‍ അലി ഇഡിയെ അറിയിച്ചു. രാവിലെ 11 മണിയോടെ ഇഡി കൊച്ചി ഓഫീസില്‍ ഹാജരാകാനായിരുന്നു മുഈന്‍ അലിയോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നാണ് വിവരം.
കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്റെ കഴിവുകേടാണ് ചന്ദ്രിക ദിനപത്രത്തെ പ്രതിസന്ധിയിലാക്കിയതെന്ന് മുഈന്‍ അലി ആരോപിച്ചിരുന്നു. പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഇഡിയുടെ മുന്നില്‍ ഹാജരാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ഇഡി നേരത്തെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നു.
Post Your Comments