വിവാഹം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കൂട്ടിനു മറ്റൊരാൾ കൂടെ എത്തുന്നത് സന്തോഷകരും ആനന്ദകരവുമായ കാര്യമാണ്. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മനോഹരമായ ബന്ധമായത് വിവാഹജീവിതത്തെ ഭാരതീയർ കാണുന്നത്. ദാമ്പത്യ ജീവിതത്തിലെ ക്രമക്കേടുകൾക്ക് വിവാഹ തീയകൾക്ക് കാര്യമായി സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്.
ഒരു നല്ല വിവാഹ തീയതി തിരഞ്ഞെടുക്കുക എന്നത് ചെറിയ കാര്യമല്ല. ഇതിനു വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. ഒരാളുടെ ജനനതീയതിൽ അയാളുടെ സ്വഭാവഗുണദോഷങ്ങളും ഭാവി-ഭൂത-വർത്തമാന ജീവിതങ്ങളെകുറിച്ചുമെല്ലാമുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു. പങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കുന്ന സ്വഭാവം, പെരുമാറ്റ സവിശേഷതകൾ, പൊരുത്തം എന്നിവ ഇവയിൽ ചിലതാണ്. വിവാഹത്തിൽ ഏർപ്പെടുന്ന രണ്ട് തമ്മിൽ ഉള്ള പൊരുത്തം അവരുടെ ജനന തീയതി വെച്ച് കണ്ടുപിടിക്കാമെന്നാണ്.
സംഖ്യകളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം. ഒരു വ്യക്തിയുടെ ജനനത്തീയതി അയാളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. വിവാഹിതരാകാൻ പോകുന്ന രണ്ട് പേരുടെ ജനനതീയതി വെച്ച് വിജയകരമായ ദാമ്പത്യത്തിന് അനുയോജ്യമായ പൊരുത്തം സംഖ്യാശാസ്ത്രത്തിലൂടെ കണ്ടെത്താനാകുമത്രേ.
സംഖ്യാ ശാസ്ത്രമനുസരിച്ച് ഇരുവരുടെയും വിവാഹത്തിനുള്ള പൊതുവായ ഭാഗ്യസംഖ്യ 4,5,8 എന്നിവയാകുന്നത് നല്ലതല്ല. ഈ തീയതികൾ വിവാഹം നടത്താതിരിക്കുന്നതാകും നല്ലത്. പ്രത്യേകിച്ച് അഞ്ച്. അഞ്ച് എന്നത് വിവാഹത്തിനുള്ള ഏറ്റവും മോശമായ തീയതിയായാണ് സംഖ്യാശാസ്ത്രം കണക്കാക്കുന്നത്. ഈ മൂന്ന് തീയതികളിൽ വിവാഹം നടത്തിയാൽ വിവാഹ മോചനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്.
Post Your Comments