Latest NewsIndia

“കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞു പോക്ക്” : രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് പേരിട്ട് തരൂര്‍ പങ്കുവച്ച ചിത്രം പറയുന്നത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രവും അതിന് നല്‍കിയ അടിക്കുറിപ്പും ഇപ്പോള്‍ സൈബര്‍ ലോകത്തിന്റെ ചർച്ചാ വിഷയമാണ്. കെറ്റിലില്‍ നിന്നും പകരുന്ന ചായയുടെ നിറം ത്രിവര്‍ണ പതാകയുടേതാണ്. എന്നാല്‍ അത് അരിച്ചു വരുമ്പോള്‍ കാവി നിറമായി മാറുന്നതാണ് തരൂര്‍ പങ്കുവച്ച ചിത്രം. രാജ്യം കാവിവല്‍ക്കരിക്കുകയാണോ? കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ കാവിവല്‍ക്കരിക്കുകയാണോ? തുടങ്ങി നിരവധി കമന്റുകളാണ് തരൂരിന്റെ പോസ്റ്റിന് താഴെ ഉയരുന്നത്.

“രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന ചിത്രം മുംബയ് ആസ്ഥാനമായുള്ള അഭിനവ് കഫാരെയുടെ ഗംഭീര കലാസൃഷ്ടിയാണ്.” തരൂര്‍ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കി. ചിത്രവും ക്യാപ്ഷനും കൂടിയായതോടെ പോസ്റ്റില്‍ എന്താണ് തരൂര്‍ ഉദ്ദേശിച്ചതെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

read also: 34 വര്‍ഷം തുടര്‍ച്ചയായി ഇടതുപക്ഷം ഭരിച്ച സംസ്ഥാനത്ത് ഇന്ന് ജീവൻ രക്ഷിക്കാൻ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിൽ : സംസ്ഥാനത്ത് തൃണമൂലിന്റെ ഗുണ്ടാരാജെന്നും പ്രവർത്തകർ

കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെയാണ് തരൂര്‍ ഉദ്ദേശിച്ചതെന്നാണു ചിലര്‍ പറയുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ഉള്‍പ്പോര് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button