ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ ആദ്യം ആരോഗ്യപ്രവര്‍ത്തകരെ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്ന ഒരു കോടിയില്‍ പരം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുക. കോവിഡ് കൂടുതലുള്ള എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു.
‘കോവിഡ് വാക്സിന്‍ രാജ്യത്തെ ഓരോ പൗരനും ലഭ്യമാക്കുകയെന്നതു ദേശീയ ദൗത്യമാണ്. ഏതു വാക്സിന്‍ ആണെന്നും എത്ര വിലയാകുമെന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ‘ഏതു വാക്സിന്‍ ആയാലും എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും അനുസരിച്ചുള്ള സുരക്ഷ ഉറപ്പുവരുത്തിയേ ജനങ്ങള്‍ക്കു നല്‍കൂ. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നതിനാണു പരിഗണന. ആവശ്യമായ തയാറെടുപ്പുകള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കണം. ‘
ശീതീകരണ സംഭരണ സംവിധാനങ്ങള്‍ ഒരുക്കണം. സംയുക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായി രാജ്യത്തു രോഗമുക്തി നിരക്ക് നല്ല തോതില്‍ കൂടിവരികയാണ്. ഇന്ത്യയില്‍ രണ്ടു വാക്സിനാണു മുന്‍നിരയിലുള്ളത്. ഏതു വാക്സിനാണ് ആദ്യം വരികയെന്ന് അറിയില്ല. ആഗോള കമ്പനികളുമായും മറ്റും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. പൊലീസ്, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കു രണ്ടാംഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കും. 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് മൂന്നാം ഘട്ടത്തിലും മറ്റ് അസുഖങ്ങളുള്ളവര്‍ക്കു നാലാം ഘട്ടത്തിലും വാക്സിന്‍ നല്‍കും’- പ്രധാനമന്ത്രി വ്യക്തമാക്കി.
Interaction with Chief Ministers on COVID-19. https://t.co/lw3b6vQwRc
— Narendra Modi (@narendramodi) November 24, 2020
ചിട്ടയോടെയും സുഗമമായും സുസ്ഥിരമായും ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാവരും ഒറ്റ സംഘമായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തത്.
Post Your Comments